മിനിക്കോയ്: ലക്ഷ്വദീപിൽ നടപ്പാക്കുന്ന മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മിനിക്കോയി ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ദ്വീപിൽ ഇതുവരെ തുടർന്നുവന്ന മദ്യ നിരോധനം എടുത്ത് കളയുന്നതിനെയിരെയാണ് പ്രതിഷേധം.
മദ്യനയത്തിനെതിരായി വരും ദിവസങ്ങളിൽ വിവിധ ദ്വീപുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വർഷങ്ങളായി ലക്ഷദ്വീപിൽ നിലനിന്നിരുന്ന മദ്യനിരോധനം എടുത്തുകളയാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ കരടുബില്ല് അഭിപ്രായം തേടി ഉത്തരവുകൾ പുറപ്പെടുപ്പിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ 30 ദിവസത്തിനുള്ളിൽ ശേഖരിക്കാനാണ് തീരുമാനം. വിവിധ സംഘടനകൾ ഒറ്റക്കും കൂട്ടായും പ്രതിഷേധം തുടരുകയാണ്.