Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് മർദ്ദനം

ഇടുക്കിയിലെ ഹർത്താലിനിടെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് മർദ്ദനം

പീരുമേട്: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. ഏലപ്പാറയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തു. പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദ്ദനമേറ്റത്. 

രാവിലെ പത്തുമണിയോടെ ഏലപ്പാറയിൽ വച്ചായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ബിനീഷിനെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. ബിനീഷിന്റെ പരാതിയിൽ പീരുമേട് പൊലീസ് കേസെടുത്തു. ഹർത്താലിൽ പലയിടത്തും അക്രമമുണ്ടായിരുന്നു. കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 

ഓണക്കാലത്ത് പ്രഖ്യാപിച്ച ഹർത്താൽ ബഹിഷ്ക്കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. പൂപ്പാറക്ക് സമീപം ബിഎൽ റാവ്, തോപ്രാംകുടി, മുരിക്കാശ്ശേരി, കട്ടപ്പന തുടങ്ങി വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. 

ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തത്. 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻവലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. വൈകിട്ട് ആറു വരെയായിരുന്നു ഹർത്താൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments