Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരുചിയൂറും 65 വിഭവങ്ങള്‍ ചേർത്തൊരു സദ്യയും മെഗാതിരുവാതിരയും; ലോക റെക്കോർഡുമായി ക്വീൻസ്‌ലാൻഡിലെ മലയാളികള്‍

രുചിയൂറും 65 വിഭവങ്ങള്‍ ചേർത്തൊരു സദ്യയും മെഗാതിരുവാതിരയും; ലോക റെക്കോർഡുമായി ക്വീൻസ്‌ലാൻഡിലെ മലയാളികള്‍

ബ്രിസ്‌ബെന: വ്യത്യസ്തമായ 65 ഇനം രുചിയൂറും വിഭവങ്ങള്‍ അടങ്ങിയ സദ്യയൊരുക്കി യൂണിവേഴ്സല്‍ ലോക റെക്കോര്‍ഡും 364 പ്രഫഷണല്‍  നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂണിവേഴ്സല്‍ ഓസ്‌ട്രേലിയന്‍ ദേശീയ റെക്കോര്‍ഡും സ്വന്തമാക്കി ഇന്ത്യയ്ക്ക് അഭിമാനമായി ക്വീൻസ്‌ലാൻഡിലെ മലയാളികള്‍. റെക്കോര്‍ഡ് ഇവന്റുകള്‍ക്ക് സാക്ഷ്യം വഹിച്ച് മലയാളത്തിന്റെ പ്രിയ താരം മനോജ്.കെ.ജയനും. 

ബ്രിസ്‌ബെനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലാന്‍ഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്. കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്‌ബെനില്‍ ആയിരുന്നു ഓണാഘോഷം. മെഗാ തിരുവാതിരക്ക് പുറമെ ക്വീന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി  തിരുവാതിര മത്സരവും നടത്തി. തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി. 

65 തരം സദ്യ വിഭവങ്ങളുമായി ലോക റെക്കോര്‍ഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്. ക്വീന്‍സ്ലാന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട്  മെഗാ തിരുവാതിര സംഘടിപ്പിച്ച്  ഓസ്‌ട്രേലിയന്‍ ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ നേതൃത്വം നല്‍കിയത് ജിജി ജയന്‍ ആണ്. ജിജി നേരത്തെയും 300  ഓളം കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവാതിര സംഘടിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശീയ റെക്കോര്‍ഡുകള്‍ ലഭിക്കുന്നത്. 

ആഗോള തലത്തിലെ 75 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഡോക്യൂമെന്ററി നിര്‍മാണ-സംവിധാനത്തിലൂടെ ഓസ്‌ട്രേലിയന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അടക്കം  വിവിധ ലോക റെക്കോര്‍ഡുകളില്‍ ഇടം  നേടിയ  നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ മാത്യുവും അദ്ദേഹത്തിന്റെ മക്കളും ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങള്‍ മനഃപാഠമായി പാടി  ലോകത്തിലാദ്യമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച  ദേശീയഗാനാലാപന സഹോദരിമാരുമായ ആഗ്നെസ് ജോയ് തെരേസ ജോയ് എന്നിവരായിരുന്നു ലോക റെക്കോര്‍ഡ് അഡ്ജൂഡിക്കേറ്റേഴ്‌സായി എത്തിയത്. ഇവരെ കൂടാതെ യു. ആര്‍. എഫ്. വേള്‍ഡ് റെക്കോര്‍ഡിന്റെ  പ്രത്യേക അതിഥികളായി ഓസ്‌ട്രേലിയന്‍ ചലച്ചിത്ര നടീനടന്മാരായ ടാസോ, അലന,ജെന്നിഫര്‍ എന്നിവരും സാക്ഷ്യം വഹിച്ചു. യു .ആര്‍.എഫ്. ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ്, സി.ഇ. ഒ ചാറ്റര്‍ജി എന്നിവര്‍ ഓണ്‍ ലൈനില്‍ റെക്കോര്‍ഡ് വിലയിരുത്തി. 

ക്വീന്‍സ്ലാന്‍ഡ് പാര്‍ലമെന്റ്  എം.പി. ലീനസ് പവര്‍, ചലച്ചിത്ര താരം മനോജ് കെ.ജയന്‍,  നര്‍ത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളേജ് ഓഫ് ബ്രിസ്ബെന്‍  സി.ഇ.ഒ. അലി ഖാദിരി, ലോഗന്‍ ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്‌സ് , പോള്‍ സ്‌കാര്‍,  എം.പി. മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്‍ യു എം  ക്യൂ പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്‍ എന്നിവര്‍  റെക്കോര്‍ഡ് ജേതാക്കളായ  സാജു കലവറ, ജിജി ജയന്‍ എന്നിവര്‍ക്ക്  റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും  മെഡലും മൊമെന്റോയും  വിതരണം ചെയ്തു.

ചലച്ചിത്ര താരം മനോജ് കെ.ജയന്‍, എബ്രഹാം ഫ്രാന്‍സിസ്, ക്വീന്‍സ്ലാന്‍ഡ് പാര്‍ലമെന്റ് എം.പി. ലീനസ് പവര്‍,ഓസ്‌ട്രേലിയന്‍ ചലച്ചിത്ര നടീനടന്മാരായ അലന,ജെന്നിഫര്‍ എന്നിവര്‍ സമീപം.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ് ലാന്‍ഡിന്റെ ഭാരവാഹികളായ ഷാജി തേക്കനത്ത്, സിറിള്‍ ജോര്‍ജ് ജോസഫ്, എബ്രഹാം ഫ്രാന്‍സിസ്, ജോണ്‍സണ്‍ പുന്നേലിപറമ്പില്‍, ജോണ്‍ തോമസ്, പാലാ ജോര്‍ജ് സെബാസ്റ്റ്യന്‍,ജോളി കരുമത്തി എന്നിവര്‍ കേരള ഫെസ്റ്റിന് നേതൃത്വം നല്‍കി. ക്വീന്‍സ് ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ  മലയാളി സംഘടനകളുടെ പ്രതിനിധികളായ നടന്‍ ജോബിഷ്, സുധ, സി.പി .സാജു, ശ്രീനി, വര്‍ഗീസ് , വിനോദ് , പ്രസാദ്, ജിതിന്‍,അനില്‍ സുബ്രമണ്യന്‍, കലാ-സാഹിത്യ- സാംസ്‌കാരിക-സാമൂഹിക രംഗത്ത് സജീവമായ  അനുപ് ദാസ് , വിഘ്നേശ് , ബിന്ദു രാജേന്ദ്രന്‍, രഞ്ജിനി എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments