ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയും ഗ്രീസും സന്ദർശിക്കും. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം. ജോഹാനാസ്ബർഗിൽ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
തുടർന്ന് ഓഗസ്റ്റ് 25ന് പ്രധാനമന്ത്രി ഗ്രീസിലേക്കു പോകും. ഇന്ത്യയും ഗ്രീസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ഗ്രീക്ക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളിലേയും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.