Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaന്യൂസ് പ്രൊഡ്യൂസർ കാതറിൻ ഹോഡ് റോപ്പ് സ്വിംഗ് അപകടത്തിൽ മരിച്ചു

ന്യൂസ് പ്രൊഡ്യൂസർ കാതറിൻ ഹോഡ് റോപ്പ് സ്വിംഗ് അപകടത്തിൽ മരിച്ചു

പി പി ചെറിയാൻ

സാക്രമെന്റോ:സാക്രമെന്റോയിലെ ഫോൾസം തടാകത്തിൽ കയർ ഊഞ്ഞാലിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ ന്യൂസ് പ്രൊഡ്യൂസർ  കാതറിൻ ഹോഡ്(23) മരിച്ചു.
എൻ‌ബി‌സി അഫിലിയേറ്റ് കെ‌സി‌ആർ‌എയുടെ പ്രഭാത വാർത്താ നിർമ്മാതാവ് കാതറിൻ ഹോഡ് വെള്ളത്തിനടുത്തുള്ള പാറകളിലേക്കാണ് വീണത്. ഉടനെ ഓഫ് ഡ്യൂട്ടി ഡോക്ടർ സിപിആർ നടത്തി ഹോഡിനെ സട്ടർ റോസ്‌വില്ലെ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട്‌   മൃതദേഹം സുഹൃത്തുക്കൾ അടുത്തുള്ള ബോട്ട് റാമ്പിലേക്ക് കൊണ്ടുപോയി.

“കാറ്റി ഹോഡ്റ്റിന്റെ നഷ്ടത്തിൽ ഞങ്ങളുടെ ടീം ഹൃദയം തകർന്നിരിക്കുന്നു, ഊർജ്ജസ്വലമായ വ്യക്തിത്വത്തിനുടമയായിരുന്നു ” കെസിആർഎ ന്യൂസ് ഡയറക്ടർ ഡെറക് ഷ്നെൽ പറഞ്ഞു. ഒരു പത്രപ്രവർത്തകയായതിൽ അവൾ അഭിമാനിക്കുകയും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സേവിക്കുന്നതിൽ അവൾ അഗാധമായ പ്രതിജ്ഞാബദ്ധത പുലർത്തുകയും ചെയ്തു. കേറ്റിക്ക് അവൾക്ക് ഒരു ശോഭനമായ ഭാവിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫോൾസം തടാകത്തിൽ കയർ ഊഞ്ഞാലാടുന്നത് അനുവദനീയമല്ലെന്നും കണ്ടാൽ വെട്ടിമാറ്റാറുണ്ടെന്നും പാർക്ക് അധികൃതർ പറഞ്ഞു. “സീസണിന്റെ തുടക്കത്തിൽ ഒരു റോപ്പ് സ്വിംഗ് സുരക്ഷിതമായേക്കാം,”പിന്നെ സീസൺ പുരോഗമിക്കുമ്പോൾ, അവ കൂടുതൽ അപകടകരമാകും ഹോവാർഡ് പറഞ്ഞു.

അടുത്തിടെ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ കാതറിൻ ഹോഡ്ന്റെ മാതാപിതാക്കൾ, തങ്ങളുടെ മകൾക്ക് സംഭവിച്ച അതേ ഗതി മറ്റാരെങ്കിലും ഉണ്ടാകുന്നത് തടയാൻ പാർക്ക് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും  അഭ്യർത്ഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments