Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ വീണ്ടും ആരോപണമുന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയന്റെ എക്സോലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് കണക്കിൽ കൂടുതൽ പണം വാങ്ങിയിട്ടുണ്ടെന്ന് അ​ദ്ദേഹം വെളിപ്പെടുത്തി. ഒരു കോടി 72 ലക്ഷം രൂപയ്ക്ക് പുറമേ 42 ലക്ഷം വാങ്ങിയെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സിപിഐഎം പറയുന്നത്. IGST നികുതി അടച്ചു. എന്നാൽ 1,72 കോടിക്ക്‌ IGST നികുതി അടച്ചിട്ടില്ല. നികുതി അടച്ചു എങ്കിൽ അതിന്റെ രേഖ സിപിഐഎം പുറത്ത് വിടുമോ. പൊളിറ്റിക്കൽ ഫണ്ടിങ് അല്ല നടന്നത് എന്ന് അർത്ഥം. 30 ലക്ഷം രൂപ ആണ് കേന്ദ്ര സർക്കാരിന് ഈ വകുപ്പിൽ കിട്ടേണ്ടത്. രേഖകൾ താൻ പുറത്തുവിടുകയാണെന്നും മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

വീണാ വിജയന്റെ കമ്പനി എക്സാലോജികിന്‍റെ കണക്കുകൾ മാത്യു കുഴൽനാടൻ വ്യക്തമാക്കി. നഷ്ടമുണ്ടായതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയാണത്. 63 ലക്ഷത്തിലധികം നഷ്ടം വന്നെന്നാണ് കണക്ക്. 2015 ലാണ് വീണയുടെ കമ്പനി തുടങ്ങിയത്. ഒരു വർഷം വരവ് ഉണ്ടായിരുന്നില്ല. രണ്ടാം വർഷം 2015-16 ൽ 44 ലക്ഷം നഷ്ടം ഉണ്ടായി. കർത്തായുടെ ഭാര്യയുടെ പേരിലുള്ള കമ്പനി വീണയുടെ കമ്പനിക്ക് 39 ലക്ഷം രൂപ നൽകി. ഇത് ലോണായാണ് വാങ്ങിയത്. 2019-20 ൽ 17 ലക്ഷം നഷ്ടമുണ്ടായി. 1.72 ലക്ഷം കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതായി രേഖ ഉണ്ട്. വീണയുടെ കമ്പനി 42,48,000 രൂപയാണ് വാങ്ങിയത്. വീണ മാസപ്പടി വാങ്ങിയില്ലാ എന്നാണ് സി പി ഐ എം വിശദീകരിക്കുന്നത്. കരാർ സുതാര്യമെന്നാണ് സി പി ഐ എം നിലപാട്.

ആറ് ലക്ഷം രൂപ മാത്രമാണ് നികുതിയിനത്തിൽ അടച്ചിട്ടുള്ളത്. 1.72 കോടി രൂപ വാങ്ങിയത് കരാർ അനുസരിച്ചാണെങ്കിൽ അതിന് നികുതി അടച്ചിട്ടുണ്ടോ? സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജൻസിയായി മാറി. വീണക്ക് വേണ്ടി സിപിഐഎം ഈ ഗതികേടിൽ എത്തി. ഈ നികുതി പിടിച്ചു വാങ്ങണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുമോ? സിപിഐഎമ്മിനോട് സഹതാപം തോന്നുന്നു. ഇനിയും അമ്പേറ്റ് വാങ്ങാൻ താൻ തയാറാണ്. താൻ ഇനിയും അഴിമതിക്കെതിരെ പോരാടും. പരാതി നൽകിയിട്ട് വേണോ കേന്ദ്ര ഏജൻസിക്ക്‌ ഇതിലൊക്കെ അന്വേഷണം നടത്താൻ. ഈ ഇടപാടിലെ GST തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ധനമന്ത്രി അതിന് തയ്യാറായില്ലാ എങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

വീണാ വിജയനെതിരായ മാസപ്പടി വിവാദം ചർച്ചയായി ഉയർത്തിയപ്പോഴാണ് തനിക്കെതിരെ ആരോപണം ഉയർന്നത്. തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങൾക്ക് പൊതുസമൂഹം പിന്തുണ നൽകി. തന്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വിശദീകരണവുമായി വീണ്ടും വന്നത്. കോതമം​ഗലത്തെ വീട്ടിൽ മണ്ണിട്ടതിന് തനിക്ക് മറുപടിയുണ്ട്. വാഹനം വീട്ടിലെത്തിക്കാൻ റോഡ് നിർമ്മിക്കാനാണ് പിൻഭാ​ഗത്ത് മണ്ണിട്ടത്. ഇതിന്റെ പേരിലാണ് കുടുംബവീട്ടിൽ റീ സർവ്വേ നടത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments