Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി

റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി

റിയാദ്: കിങ്‌ അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവീസിന് തുടക്കമായത്. സേവനം ആരംഭിച്ച് ആറു മാസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ യാത്രക്കാർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി.

ഇക്കാലയളവിൽ 4,35,000 ബസ് സർവീസുകളാണ് നടത്തിയത്. 
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി പൊതുഗതാഗത വികസനത്തിലൂടെയും പൊതുഗതാഗത മേഖല മെച്ചപ്പെടുത്തുന്ന ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിലൂടെയും തലസ്ഥാനത്തെ സാമ്പത്തികവും നഗരപരവുമായ പരിവർത്തനത്തിന്റെ പ്രധാന ഘടങ്ങളിൽ ഒന്നാണ് കിങ്‌ അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. മൂന്നാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് സർവീസ് പദ്ധതിയിലെ ആകെ റൂട്ടുകൾ 33 ആയും

ബസ് സ്റ്റോപ്പുകൾ 1,611 ആയും ഉയർന്നു. ആകെ 565 ബസുകൾ ഈ റൂട്ടുകളിൽ സർവീസിന് ഉപയോഗിക്കുന്നു. റിയാദ് ബസ് ശൃംഖലയുടെ ആകെ നീളം 1,900 കിലോമീറ്ററാണ്. ഇതിൽ 1,284 കിലോമീറ്റർ നീളത്തിൽ നിലവിൽ ബസ് സർവീസുകളുണ്ട്. ബസുകൾക്കുള്ള പ്രത്യേക ട്രാക്ക് ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രത്യേക ട്രാക്കിലെ ബസ് സ്റ്റോപ്പുകളിൽ ഇലക്ട്രിക് എലിവേറ്ററുകൾ സ്ഥാപിച്ച കാൽനടപ്പാലങ്ങളിലൂടെ സുരക്ഷിതമായും എളുപ്പത്തിലും യാത്രക്കാർക്ക് എത്തിച്ചേരാൻ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments