റിയാദ്: സർക്കാർ നൽകുന്ന ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയോ വ്യജമായവ നിർമിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയനുഭവിക്കേണ്ടി വരും.
പൊതു അധികാരകേന്ദ്രങ്ങൾക്കെതിരെയും അവയിലെ ജീവനക്കാർക്കെതിരെയും വ്യാജരേഖ ചമച്ചതായി തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന്ൻ വ്യക്തമാക്കി. ലെറ്റർഹെഡ്, സീൽ, സ്റ്റാംപ് ഓദ്യോഗിക മുദ്രകൾ എന്നിവ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.കൂടാതെ സൗദി പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ, ഇൻറർനാഷനൽ പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ എന്നിവരെ അവേഹളിക്കുന്നതും നിയമ പരിധിയിൽ ഉൾപ്പെടും.