ന്യൂഡൽഹി : ഇന്ത്യ പോലെ ഒരു രാജ്യവും ഇതുവരെ, ഇത്ര വേഗത്തിൽ പുരോഗമിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റിന്റെ പ്രസിഡന്റും വൈസ് ചെയർമാനുമായ ബ്രാഡ് സ്മിത്ത് .യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം അടുത്തിടെ സംഘടിപ്പിച്ച പരിപാടിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) വൈദഗ്ധ്യമുള്ള വ്യക്തികളെ ഇന്ത്യ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചും ബ്രാഡ് സ്മിത്ത് എടുത്തുപറഞ്ഞു
ജനാധിപത്യ രാജ്യങ്ങളുടെ ക്ഷേമം ചോദ്യം ചെയ്യപ്പെടുകയാണ് . സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട് . സത്യ നാദെല്ല ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രതിഭാധനരായ വ്യക്തികളുടെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഇന്ത്യയിലുള്ളതെന്നും ആഗോളതലത്തിൽ വിവിധ കമ്പനികളിൽ ഈ കഴിവുകൾ കണ്ടെത്താൻ കഴിയുമെന്നും സ്മിത്ത് പറഞ്ഞു.
“സംശയമില്ല, നിങ്ങൾക്ക് ലോകത്തെവിടെയും പോകാം, നിങ്ങൾ കഴിവുള്ള ഒരു കമ്പനിയെ കണ്ടെത്തിയാൽ, നിങ്ങൾ ഇന്ത്യയിൽ വളർന്നുവന്ന കഴിവുള്ള ഒരാളെ കണ്ടെത്തുമെന്ന് ഞാൻ വാതുവയ്‌ക്കുന്നു. നിങ്ങൾ അമേരിക്കയിൽ പോകുമ്പോൾ നിങ്ങൾ ഏകദേശം 6 മില്യൺ പേർ കണ്ടെത്തും. അവരിൽ എന്റെ ബോസ് സത്യ നാദെല്ല ഉൾപ്പെടെ ഉണ്ടാകും ,” അദ്ദേഹം പറഞ്ഞു.