റോയി മുളകുന്നം
ഓണ നാളുകളിലെ പ്രധാന കായിക വിനോദമായ വടംവലി കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് പറിച്ചുനട്ട ചിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്തത്തിലുള്ള ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരവും ഓണാഘോഷവും സംയുക്തമായി 2023 സെപ്റ്റബർ നാലാം തിയതി അരങ്ങേറുന്നതിന്റെ ഭാഗമായി ഇതുവരെയുമുള്ള പ്രവർത്തനങ്ങളും തുടർന്ന് ടൂർണമെന്റ് വരെയുമുള്ള പ്രവർത്തനങ്ങളും മാദ്ധ്യമങ്ങളെ അറിയിക്കുന്നതിലേയ്ക്കായുള്ള പത്രസമ്മേളനം സോഷ്യൽ ക്ലബ്ബ് ഹാളിൽ നടക്കുകയുണ്ടായി.
ഇൻഡ്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക(IPCNA) ചെയർമാൻ ബിജു കിഴക്കേക്കുറ്റിന്റെയും ചാപ്റ്റർ പ്രസിഡൻറ് ശിവൻ മുഖമ്മയുടെയും നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ ചിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് സിബി കദളിമറ്റം, ടൂർണമെന്റ്, ഓണാഘോഷ കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ, സിബി കൈതക്കതൊട്ടിയിൽ, ജോമോൻ തൊടുകയിൽ ജസ്മോൻ പുറമഠം, മാനി കാരിക്കുളം, മാത്യു തട്ടാമറ്റം, ബിനു കൈതക്കതൊട്ടിയിൽ തുടങ്ങിയ ഭാരവാഹികൾ ഇതു വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി വിശദീകരിച്ചു.
ദൃശ്യ അച്ചടി മാദ്ധ്യമങ്ങളെ പ്രതിനിധികരിച്ച് ബിജു സക്കറിയാ, പ്രിൻസ് മാഞ്ഞൂരാൻ, ജോസ് ചെന്നിക്കര, അനിലാൽ ശ്രീനിവാസൻ, അനിൽ മറ്റത്തികുന്നേൽ, റോയി മുളകുന്നം, അലൻ ജോർജ്, ഡോമിനിക്ക് ചൊള്ളാമ്പേൽ, പ്രസന്നൻ പിള്ള, റോമിയോ കാട്ടുക്കാരൻ തുടങ്ങിയ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരത്തിലൂടെ തങ്ങളുടെ ഇതു വരെയുള്ള പ്രവർത്തനങ്ങളും മത്സര ദിവസത്തേ സെക്യൂരിറ്റി, അക്കമഡേഷൻ, മത്സരങ്ങളുടെ സമയക്രമം തുടങ്ങിയ എല്ലാ സംവിധാനങ്ങളെപ്പറ്റിയും വിശദീകരിച്ചു. സൈമൺ ചക്കാലപടവിലിന്റെ നേതൃത്വത്തിലുള്ള അക്കമഡേഷൻ കമറ്റിയുൾപ്പെടെ അറുപതോളം അംഗങ്ങൾ വിവിധ കമ്മിറ്റികളിലായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. വടംവലി മത്സരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രൈസ് മണി നൽകുന്ന ഈ ടൂർണമെന്റ് ചിക്കാഗോ സെൻറ് മേരീള്ളി മൈതാനിയിൽ 2023 സെപ്റ്റംബർ നാലാം തിയതി 11 മണിക്ക് മുഖ്യാധിതിയായ ആലത്തൂർ എം പി രമ്യാ ഹരിദാസ് ഉത്ഘാടനം ചെയ്യുന്നു. ഈ വർഷം ആസ്ട്രേലിയ, ലണ്ടൻ, കുവൈറ്റ്, കാനഡാ എന്നി വിദേശ ടീമുകളും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമ്പാ, ഹൂസ്റ്റൺ, ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങി 16 ടീമുകൾ മത്സരത്തിൽ മാറ്റുരക്കുന്നു.
വടംവലി മത്സരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രൈസ് മണി നൽകുന്ന ഈ ടൂർണമെന്റ് ചിക്കാഗോ സെൻറ് മേരീസ് പള്ളി മൈതാനിയിൽ 2023 സെപ്റ്റംബർ നാലാം തിയതി 11 മണിക്ക് മുഖ്യാധിതിയായ ആലത്തൂർ എം പി രമ്യാ ഹരിദാസ് ഉത്ഘാടനം ചെയ്യുന്നു. ഈ വർഷം ആസ്ട്രേലിയ, ലണ്ടൻ, കുവൈറ്റ്, കാനഡാ എന്നി വിദേശ ടീമുകളും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമ്പാ, ഹൂസ്റ്റൺ, ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങി 16 ടീമുകൾ മത്സരത്തിൽ മാറ്റുരക്കുന്നു. ഒന്നാം സമ്മാനമായി ജോയി നെടിയകാല സ്പോൺസർ ചെയ്യുന്ന1,111 ഡോളറും മാണി നെടിയകാലാ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, രണ്ടാ സ്ഥാനക്കാർക്ക് ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്യുന്ന 5,555 സോളറും ജോയി മുണ്ടപ്ലാക്കൽ എവർ റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി സാബു പടിഞ്ഞാറേൽ സ്പോൺസർ ചെയ്യുന്ന 3,333 ഡോളറും ജോർജ് പടിഞ്ഞാറേൽ എവർ റോളിംഗ് ട്രോഫിയും, നാലാം സ്ഥാനക്കാർക്ക് മംഗല്യ ജൂവലേഴ്സ് സ്പോൺസർ ചെയ്യുന്ന 1,111 ഡോളറും എവർ റോളിംഗ് ട്രോഫിയും നൽകുന്നതാണ്.
ഓണകളികൾ, ഓണപാട്ട്, മാവേലി എഴുന്നള്ളിപ്പ്, വിഭവ സമൃത്തമായ ഓണസദ്യ എന്നിവ വടംവലി മത്സര ശേഷമുള്ള ഓണാഘോഷ പ്രത്യേകതകളാണ്.
ഈ വടംവലി, ഓണാഘോഷ മാമാങ്കത്തിലേക്ക് എല്ലാവരെയും സോഷ്യൽ ക്ലബും, ടൂർണമന്റ് കമ്മറ്റിയും സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് പ്രസിഡന്റ് സിബി കദളിമറ്റവും ടൂർണമെൻറ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിലും മറ്റു ഭാരവാഹികളും പത്ര സമ്മേളനത്തിൽ അറിയിച്ചു.