Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശ്രീനാരായണ മിഷൻ സെന്റർ, 169 -മത് ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

ശ്രീനാരായണ മിഷൻ സെന്റർ, 169 -മത് ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

വാഷിങ്ടൻ ഡിസി:  വാഷിങ്ടൻ ഡിസിയിലെ  ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ,  169 -മത് ഗുരുദേവ ജയന്തിയും, ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു.  ചടങ്ങുകളിൽ,  ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ, സ്വാമിജിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം, കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര,  മറ്റു കലാപരിപാടികൾ,  ഓണക്കളികൾ, എന്നിവ കൊണ്ട് സദസ്സിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. 

വെർജിനിയ, മേരിലാൻഡ്, വാഷിങ്ടൻ ഡിസി പ്രദേശങ്ങളിലെ എല്ലാ ശ്രീനാരായണ കുടുംബാംഗങ്ങളും,  വിവിധ സംഘടനാ ഭാരവാഹികളും, പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ കോളജ് തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.   ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ്  മധുരം ശിവരാജൻ സ്വാഗതവും,  സെക്രട്ടറി സരൂപ അനിൽ നന്ദിയും രേഖപ്പെടുത്തി. മുൻ പ്രസിഡന്റ് ബിന്ദു സന്ദീപ് അവതാരക ആയിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം നടന്ന വർണശബളമായ ഘോഷയാത്ര ചടങ്ങിന് മോടി കൂട്ടി.  ഈ വർഷത്തെ യൂത്ത് പ്രസിഡന്റ് കാർത്തിക്  ജയരാജ് ഡിസൈൻ ചെയ്ത അതിമനോഹരമായ അത്തപ്പൂക്കളം അതിഥികളുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com