ഓണസദ്യയ്ക്ക് രുചി കൂടുന്നത് നല്ല തൂശനിലയില്‍ ചൂടോടെ ചോറ് വിളമ്പി മറ്റ് കറികള്‍ കൂട്ടി ഉണ്ണുമ്പോള്‍ കൂടിയാണ്. വിശേഷാവസരങ്ങളില്‍ സദ്യയെന്നത് പണ്ടുകാലം മുതല്‍ പിന്‍തുടര്‍ന്നു വരുന്ന ഒന്നുമാണ്. ഇത് വെറും ചിട്ട മാത്രമല്ല, ആരോഗ്യ ചിട്ട കൂടിയാണ്. ഇലയില്‍ ചോറുണ്ണുമ്പോള്‍, ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആരോഗ്യപരമായി നമുക്കേറെ നേട്ടങ്ങളുണ്ടാകുന്നുണ്ട്.
വാഴയിലയിൽ ഇജിസിജി പോലുള്ള പോളിഫെനോൾ അടങ്ങിയിട്ടുണ്ട് .പല രോഗങ്ങൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാണ് പോളിഫെനോളുകൾ. ഇജിസിജി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. വാഴയിലയ്ക്കു പച്ച നിറം നല്‍കുന്ന ക്ലോറോഫില്ലുകളും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വാഴയിലയില്‍ ഉള്‍ഭാഗത്ത് മിനുസമുള്ളത് നാം ശ്രദ്ധിച്ച് കാണും. ഇത് മ്യൂസിലേജ് മ്യൂകസ് എന്നറിയപ്പെടുന്ന ഭാഗമാണ്. ഇതാണ് വാഴയിലയ്ക്ക് പ്രത്യേക സ്വാദും മണവും ഗുണവും നല്‍കുന്നതും. ചൂടുള്ള ഭക്ഷണം വിളമ്പുമ്പോള്‍ ഭക്ഷണത്തിനൊപ്പം മ്യൂസിലേജ് മ്യൂകസ് ഉരുകി ശരീരത്തില്‍ എത്തുന്നു. കാല്‍സ്യം, കരോട്ടിന്‍, സിട്രിക് ആസിഡ്, പോളി ഫിനോളുകള്‍, ക്ലോറോഫില്‍, ലിഗ്നിന്‍, ഹെമിസെല്ലുലോസ്, പ്രോട്ടീനുകള്‍, വൈറ്റമിന്‍ എ എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ദഹനവ്യവസ്ഥക്കും വാഴയില നല്ലതാണ്. ഇതിലെ മ്യൂസിലേജ് മ്യൂകസ് പാളിയെ തണുപ്പിച്ച് അള്‍സിറില്‍ നിന്നും രക്ഷിക്കും.ഇലകളിൽ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നത് കുടലിൽ ആരോഗ്യകരമായ ബാക്ടീരിയ ഉല്‍പാദിപ്പിയ്ക്കപ്പെടുവാന്‍ നല്ലതാണ്. ഉല്‍പാദിപ്പിയ്ക്കപ്പെടുവാന്‍ നല്ലതാണ്. ഇതെല്ലാം ദഹനത്തെ ശക്തിപ്പെടുത്തുന്നു.ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുകയെന്നത്.