വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ വിവാദത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
വിദ്യാർഥികളുമായി തഹസിൽദാർ നടത്തിയ ചർച്ച ഫലം കണ്ടില്ല. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിദ്യാർഥികളെ തഹസിൽദാർ അറിയിച്ചിട്ടുണ്ട്. കലക്ടറുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. അതേസമയം, പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
Leave a Comment
Your comment will be visible after admin approval.