Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിഡ്‌നിയിലെ സ്കോഫീൽഡ്‌സിലെ ‘ മാസ്’ ഓണാഘോഷം

സിഡ്‌നിയിലെ സ്കോഫീൽഡ്‌സിലെ ‘ മാസ്’ ഓണാഘോഷം

സ്കോഫീൽഡ്‌സ്: സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്മരണകൾ ഉണർത്തികൊണ്ടു ഓസ്‌ട്രേലിയയിലെ സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഓസ്‌ട്രേലിയിലെ സിഡ്നി മഹാനഗരത്തിന്റെ വടക്കു പടിഞ്ഞാറു സ്ഥിതി ചെയുന്ന , ധാരാളം മലയാളികൾ സ്ഥിര താമസമാക്കിയ ഒരു സബർബ് ആണ്‌ സ്കോഫീൽഡ്‌സ് . ഇവിടെ പുതുതായി രൂപീകരിച്ച Malayalee Association of SchofieldS അഥവാ MASS ന്റെ ആഭിമുഖ്യത്തിൽ ആണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ആം  തീയതി വിപുലമായ  രീതിയിൽ , വർണാഭമായ കലാ സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷം നടത്തിയത് .

കേരളീയ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന തിരുവാതിരയും മറ്റു നൃത്ത നൃത്യങ്ങളോടൊപ്പം  തന്നെ സിഡ്‌നിയിലെ അനുഗ്രഹീത കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും എറെ ശ്രദ്ധ  ആകർഷിച്ചു .ഓണത്തിന്റെ ഗൃഹാതുരത്വം വിളിച്ചോതിക്കൊണ്ടു വിഭവ സമൃദ്ധമായ ഓണ സദ്യയും, തുടർന്ന് വിവിധങ്ങളായ ഓണ കളികളും ഉണ്ടായിരുന്നു . സ്കോഫീൽഡ്‌സിലെ മലയാളികൾക്കു ഓണാശംസകൾ നേർന്നു കൊണ്ട് ന്യൂ സൗത്ത് വെയിൽസ്‌ എംപി Warren Kirby സംസാരിച്ചു 

MASS ന്റെ  പ്രഥമ ഓണാഘോഷം വിജയകരമാക്കി തീർത്ത എല്ലാവര്ക്കും  പ്രസിഡന്റ് മാത്യൂസ് , സെക്രട്ടറി ജോൺസൻ , വൈസ് പ്രസിഡന്റ് ബിനൂപ് തുടങ്ങിയവർ കോർ കമ്മിറ്റിക്കു വേണ്ടി നന്ദി പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments