Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജി സി സി രാജ്യങ്ങളിൽ ശൈത്യകാലം നേരത്തെ എത്തുവാൻ സാധ്യത മുന്നറിയിപ്പ്

ജി സി സി രാജ്യങ്ങളിൽ ശൈത്യകാലം നേരത്തെ എത്തുവാൻ സാധ്യത മുന്നറിയിപ്പ്

മനാമ: ബഹ്‌റൈനിലും മറ്റു ജി സി സി രാജ്യങ്ങളിലും ഇത്തവണ ശൈത്യകാലം നേരത്തെ എത്തുവാനാണ് സാധ്യത എന്ന് കാലാവസ്‌ഥാ വിദഗ്ദ്ധർ പറയുന്നു.

പ്രമുഖ കാലാവസ്‌ഥാ നിരീക്ഷകൻ അബ്ദുല്ല അൽ അസൗമി ആണ് തന്റെ ട്വിറ്റർ പേജിൽ ഇക്കാര്യം അറിയിച്ചത്. കിഴക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിലും മധ്യ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യങ്ങൾ കാരണവും  സൈബീരിയയിൽ മഞ്ഞുമൂടിയ നിലയിലും  ആയതാണ് ശൈത്യകാലം നേരത്തെ ഉണ്ടാവാൻ കാരണമെന്നും കുറിച്ചു.  നേരത്തെ എത്തുന്ന ശൈത്യകാലം പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടു നിൽക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ വിദഗ്ധർ പറയുന്നു.

കടുത്ത ചൂടിൽ രാജ്യം വിയർക്കുമ്പോൾ  ശൈത്യകാലം നേരത്തെ എത്തുമെന്നുള്ള സൂചന വളരെ ആശ്വാസമാണ് നൽകുന്നത്. പ്രത്യേകിച്ച് തുറസ്സായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അസഹനീയമായ ചൂടാണ് സഹിക്കുന്നത്.

ഉച്ച വിശ്രമ നിയമം ഉണ്ടെങ്കിൽ തന്നെയും  പല ദിവസങ്ങളിലും രാവിലെ മുതൽ അനുഭവപ്പെടുന്ന കടുത്ത ചൂടും ഹ്യുമിഡിറ്റിയും  വലിയ ശാരീരിക അസ്വസ്‌ഥതകളാണ് ഉണ്ടാക്കുന്നത്. ചൂട് കാലത്ത് പിടി പെടുന്ന പല രോഗങ്ങളുമായി നിരവധി തൊഴിലാളികൾ ഹെൽത്ത് സെന്ററുകളിലും മെഡിക്കൽസെന്ററുകളിലും  പരിശോധനയ്ക്ക് എത്തുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments