ഭാര്യക്ക് സമ്മാനമായി എകെ 47 തോക്ക് സമ്മാനിച്ച് വിവാദത്തിലായി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി ടിഎംസി നേതാവ് റൈസുല്‍ ഹഖ് ആണ് ഭാര്യക്ക് തോക്ക് സമ്മാനിച്ചത്. സംഭവം പുറത്തായി വിവാദമായതോടെ എകെ 47 അല്ല സമ്മാനിച്ചത്, കളിത്തോക്കാണെന്നായിരുന്നു പ്രതികരണം.
ഹഖിന്റെ ഭാര്യ സബീന യാസ്മിന് എകെ 47 തോക്കുമായി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രാദേശിക ബിജെപി, സിപിഐഎം നേതാക്കളും വിഷയം ഏറ്റെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് താലിബാന് ഭരണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള പ്രതികരണങ്ങള്‍ വന്നതോടെ. ഹഖിം ഹഖിം പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു.
താന്‍ ഭാര്യക്ക് സമ്മാനിച്ചത് ഒറിജിനല്‍ തോക്കല്ലെന്നും കളിത്തോക്കാണെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെനന്ും ഹഖിം പ്രതികരിച്ചു. ഡെപ്യൂട്ടി സ്പീക്കറും എംഎല്‍എയുമായ ആശിഷ് ബന്ദ്യോപാധ്യായയുമായി അടുത്ത ബന്ധമുണ്ട് മുന്‍ ടിഎംസി നേതാവായ ഹഖിമിന്. അതേസമയം ഇയാള്‍ക്ക് എങ്ങനെ തോക്ക് കിട്ടിയെന്നതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.