ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയോടുകൂടിയ സെര്‍ച്ച് ടൂള്‍ ഇന്ത്യയിലും ജപ്പാനിലുമുള്ള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് ഗൂഗിള്‍.
ഇന്ത്യയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. അതേസമയം ജപ്പാനില്‍ അവിടുത്തെ പ്രാദേശിക ഭാഷകളില്‍ എഐ സെര്‍ച്ച് ടൂള്‍ പ്രവര്‍ത്തിക്കുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സാണ് ആദ്യമായി എഐ സെര്‍ച്ച് ടൂള്‍ ആദ്യമായി അവതരിപ്പിച്ചത്.
ചാറ്റ് ബോട്ടുകളില്‍ നിന്നും വ്യത്യസ്തമായാണ് എഐ സെര്‍ച്ച് ടൂളുകള്‍ പ്രവര്‍ത്തിക്കുക. സങ്കീര്‍ണമായ പലതിന്റെയും കൃത്യതയോടുള്ള ഉത്തരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഇത് വഴി ലഭിക്കാന്‍ സഹായകമാണ്. ലിസണ്‍ ബട്ടണില്‍ ക്ലിക് ചെയ്താല്‍ ടെക്സ്റ്റ്ടുസ്പീച്ച് എന്ന ഓപ്ഷനും കാണാന്‍ സാധിക്കും.
അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ഗൂഗിള്‍ സെര്‍ച്ച് പേജില്‍ കാണാം. വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഈ രിതിയില്‍ കാണുക.