Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'80 ലക്ഷം മുടക്കി ഫ്ലൈറ്റ് യാത്ര ചെയ്യാൻ മുഖ്യമന്ത്രി ആരാണ്?'; മറുപടി പറയണമെന്ന് കെ സുധാകരൻ

’80 ലക്ഷം മുടക്കി ഫ്ലൈറ്റ് യാത്ര ചെയ്യാൻ മുഖ്യമന്ത്രി ആരാണ്?’; മറുപടി പറയണമെന്ന് കെ സുധാകരൻ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നിൽക്കുമ്പോൾ 80 ലക്ഷം രൂപ മുടക്കി ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ മുഖ്യമന്ത്രി ആരാണെന്ന് സുധാകരന്‍ ചോദിച്ചു. സംസ്ഥാനം മുഴുവന്‍ വിറ്റാലും കടബാധ്യത തീർക്കാൻ ആകില്ല. ഈ സ്ഥിതിയിൽ ഇത്തരത്തിൽ പണം ചെലവഴിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേകത. ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിന് വേണമോ എന്ന് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോ. ഇത്തരം ധൂർത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണോ. ഇതിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്ന് കെ സുധാകരൻ ചോദിച്ചു. ഈ ധൂർത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സുധാകരൻ പറഞ്ഞു. എന്തിനാണ് 80 ലക്ഷത്തിന്റെ ഫ്ലൈറ്റ് യാത്രയെന്നും ഇത്രയും സുരക്ഷ ഉദ്യോഗസ്ഥരെന്നും മുഖ്യമന്ത്രി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുടെ തണലിൽ മുഖ്യമന്ത്രി കൊള്ള നടത്തുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു. ബിജെപിയും ഒരുഭാഗത്ത് കൊള്ളയടിക്കുകയാണ്. എല്ലാം രാഷ്ട്രീയപരമായ അന്തർധാരയാണെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി ജയിലിൽ പോകേണ്ടി വരുമായിരുന്നു എന്നും കെ സുധാകരൻ പറഞ്ഞു.

കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശത്തെ അനുകൂലിക്കുന്നതായും കെ സുധാകരൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് സുകുമാരൻ നായരും ബിഷപ്പും എല്ലാ പിന്തുണയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനോടോ യുഡിഎഫിനോടോ ആർക്കും അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments