Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ;സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ;സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം. ഗർഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം. ജെയിക്കിൻ്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യ‍ർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്.

‘ജയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ എന്നായിരുന്നു വീഡിയോക്ക് നൽകിയ കാപ്ഷൻ. ഫാൻ്റം പൈലി എന്ന അക്കൗണ്ടില്‍ നിന്നാണ് സൈബർ ആക്രമണം ഉണ്ടായത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകളുമായി എത്തിയത്. എട്ടുമാസം ഗര്‍ഭിണിയാണ് നീനു.

സെപ്റ്റംബർ 5നാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥിയായി ലിജിൻ ലാലുമാണ് ജെയ്ക്കിനൊപ്പം മത്സരരംഗത്തുള്ളത് . അവസാനഘട്ട പ്രചാരണ വേളയിലേക്ക് നീങ്ങുമ്പോള്‍ പ്രധാന നേതാക്കളാണ് പ്രചാരണത്തിനായി രംഗത്തെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments