Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒടുവിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ‘പേയ്ഡ് വേർഷൻ’ വരുന്നു

ഒടുവിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ‘പേയ്ഡ് വേർഷൻ’ വരുന്നു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ സേവനങ്ങളുടെയെല്ലാം മുഖ്യ വരുമാനം പരസ്യമാണ്. പരസ്യങ്ങളോട് ഒട്ടും താൽപര്യമില്ലാത്തവർക്ക് യൂട്യൂബിൽ പ്രീമിയം സബ്സ്ക്രിപ്ഷനുണ്ട്. അതേസമയം, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നവർക്ക് അറിയാം, ചില വിഡിയോകൾ കാണണമെങ്കിൽ പരസ്യങ്ങൾ കണ്ടുതീർക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പേയ്ഡ് വേർഷൻ അവതരിപ്പിക്കാൻ പോവുകയാണ്.

പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേർഷൻ സഹായിക്കുക. തുടക്കത്തിൽ യൂറോപ്പിലാണ് പണം നൽകി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷൻ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. ​അതേസമയം, കമ്പനി ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈയിടെയായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്ന യൂറോപ്യന്‍യൂണിയന്റെ നടപടികളെ നേരിടാനാണ് മെറ്റയുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

പേയ്ഡ് വേർഷൻ അവതരിപ്പിക്കുമെങ്കിലും ഇപ്പോൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ല. അതുപോലെ, പേയ്ഡ് പതിപ്പുകൾ സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ എത്ര രൂപ നൽകണമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments