ഹൈദരാബാദ്: സ്വന്തം ജില്ലയുടെ വികസനം ആവശ്യപ്പെട്ട് 300 കിലോമീറ്റര്‍ നടക്കാനിറങ്ങുകയാണ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറി. ആന്ധ്രപ്രദേശിലെ സിപിഐഎം പ്രകാശം ജില്ലാ സെക്രട്ടറി എസ് ഡി ഹനീഫയാണ് പദയാത്ര നയിക്കാനൊരുങ്ങുന്നത്.
സ്വന്തം ജില്ലയായ പ്രകാശത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹനീഫയുടെ പദയാത്ര. സെപ്റ്റംബര്‍ 10ന് ദോണക്കൊണ്ടയില് നിന്നാണ് യാത്ര ആരംഭിക്കുന്നത്.
വികസനം ലക്ഷ്യമിട്ടാണ് കര്‍ണൂല്‍, നെല്ലൂര്‍, ഗുണ്ടൂര്‍ ജില്ലകളിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളെ ഒരുമിച്ചു ചേര്‍ത്താണ് പ്രകാശം ജില്ല രൂപീകരിച്ചത്. ജില്ല രൂപീകരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുകയാണെന്ന് ഹനീഫ പറഞ്ഞു.
പല പദ്ധതികളും ഫണ്ട് ഇല്ലായ്മ കൊണ്ട് മുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയമായ ആത്മാര്‍ത്ഥത ഭരണാധികാരികള്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.