ഭാരത് ജോഡോയുടെ ഒന്നാം വാർഷികത്തിൽ എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകൾ തോറും ഭാരത് ജോഡോ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. സെപ്റ്റംബർ ഏഴിനാണ് ഒന്നാം വാർഷികം. ഡൽഹിയിൽ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ല. G20 പശ്ചാത്തലത്തിലാണ് യാത്ര അനുമതി ലഭിക്കാത്തത്.
അതേസമയം ഇന്ത്യാ മുന്നണി മറ്റന്നാള്‍ യോഗം ചേരും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തിന് അധ്യക്ഷത വഹിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം യോഗത്തില്‍ ചര്‍ച്ചയാകും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും യോഗം ചേരുക.
ഇതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് വിമർശനം. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വിമർശനം.
“ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും എല്ലാ സംസ്ഥാനങ്ങൾക്കും മേലുള്ള ആക്രമണമാണ്” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു