കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കുണ്ട്.
ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിലാണ്. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആവേശത്തിലാണ് പ്രധാന മുന്നണികളുടെയെല്ലാം പ്രവര്‍ത്തകര്‍. റോഡ് ഷോയും തിരക്കിട്ട പ്രചാരണവുമായി അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക.
പരസ്യ പ്രചാരണം അവസാന നിമിഷത്തേക്ക് നീങ്ങുമ്പോള്‍ മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. റോഡുകളില്‍ പ്രകടനം തുടങ്ങിക്കഴിഞ്ഞു. പാമ്പാടിയിലാണ് കൊട്ടിക്കലാശം. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും.