കോഴിക്കോട് : സംസ്ഥാനത്തെ ആദിവാസി മേഖലയിൽ കഴിഞ്ഞ 10 വർഷം ചെലവഴിക്കാതെപോയത് 793.48 കോടി രൂപയെന്ന് കണക്കുകൾ. ആദിവാസി മേഖലയിലെ സമഗ്രവികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയാണ് ചെലവഴിക്കുന്നതിൽ കുറവ് വരുത്തിയത്.
2011-12 മുതൽ 2022- 23 വരെയുള്ള കണക്കാണിത്.2022-23ൽ ബജറ്റിൽ വകയിരുത്തിയത് 690.72 കോടിയാണ്. ഇതിൽ 605.09 കോടി ചെലവഴിച്ചു. 85.62 കോടി ചെലവഴിച്ചില്ല. ഏറ്റവുമധികം തുക ചെലവഴിക്കാതെപോയത് 2019 -20 കാലത്താണ്. 699.91 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ 437.41 കോടിയാണ്. ചെലവഴിക്കാതെ ബാക്കിയായത് 262.50 കോടിയാണ്.
2021-22 ൽ 62.18 കോടിയും 2020-21ൽ 40.33 കോടിയും ബാക്കിയായി. 2017-18 ൽ ബജറ്റിൽ വകയിരുത്തിയത് 569.20 കോടിയാണ് . അതിൽ ചെലവഴിച്ചത് 530.93 കോടിയാണ്. ബാക്കി 97.49 കോടി രൂപ ചെലവഴിച്ചില്ല. 2018-19ൽ 569.30 കോടി ബജറ്റിൽ വകയിരുത്തി. അതിൽ 522.08 കോടിയാണ് ചെലവഴിച്ചത്. 47.11 കോടി രൂപ ചെലവഴിച്ചില്ലെന്നും കണക്കുകൾ പറയുന്നു