Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി; സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി

ബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി; സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ അയോഗ്യനാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി  നിയോഗിച്ചു. ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്.

സിഎസ്ഐ ദക്ഷിണ മേഖല ഇടവക മോഡറേറ്റർ ഡോ. ധർമ്മരാജ റസാലത്തിന്‍റെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളിൽ തർക്കം നിലനിന്നിരുന്നു. വ്യജരേഖകളുണ്ടാക്കി തുടരുന്ന ബിഷപ്പിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ദക്ഷിണമേഖല സിഎസ്ഐ സഭയുടെ ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 67ൽ നിന്നും 70 ആക്കാൻ സിനഡ് തീരുമാനിച്ചുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബിഷപ്പ് ധർമ്മരാജ റസ്സാലത്തിന് 67 വയസ്സ് പൂർത്തിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments