Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപരസ്യപ്രസ്താവന വേണ്ട; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

പരസ്യപ്രസ്താവന വേണ്ട; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

ഇടുക്കി: പാർട്ടിഓഫീസ് നിർമ്മാണം തടഞ്ഞതിൽ പരസ്യപ്രസ്താവന നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന് താക്കീത് നൽകി ഹൈക്കോടതി. ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമ്മാണം തടഞ്ഞ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പരസ്യപ്രസ്താവന പാടില്ലെന്നും അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടർക്കോ എതിരെ സംസാരിക്കാൻ പാടില്ലെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നതെന്ന് ഡിവിഷൻ ബെഞ്ച് താക്കീത് നൽകി.

പാർട്ടിഓഫീസ് നിർമ്മാണം തടഞ്ഞതിൽ സിപിഎം ജില്ലാ സെക്രട്ടറിയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കണം. ഇത്തരത്തിലുളള പരസ്യപ്രസ്താവനകൾ നീതീനിർവഹണത്തിലുളള ഇടപെടലായി കണക്കാക്കേണ്ടിവരുമെന്നും ഇത് ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. നേരത്തെ ചട്ടങ്ങൾ പാലിക്കാതെ ശാന്തൻപാറയിൽ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിനെ തുടർന്ന് നിർമ്മാണം തടഞ്ഞ് പ്രത്യേക ഹൈക്കോടതി ബെഞ്ച് ഉത്തരവിറക്കിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments