റോം: ഇറ്റലിയിലെ റോമിൽ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടിൽ (56) താമസസ്ഥലത്ത് വച്ച് ഹൃദയാഘതം മൂലം നിര്യാതനായി. അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറിയും , ഒ ഐ സി സി ഇറ്റലിയുടെ ജോ.സെക്രട്ടറിയും , സാന്തോ റോമ ഇടവകയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ (പിസാന ) യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു.
റോമിലെ പ്രവാസ ജീവിതത്തിൽ മലയാളികളുടെ മനസ്സിൽ കാൽ നൂറ്റാണ്ട് കൊണ്ട് സൗഹ്യദം കൊണ്ടു നിറസാന്നിധ്യമായി കഴിഞ്ഞിരുന്ന സജിയുടെ വേർപാട് തീരാനൊമ്പരമാണ് സമ്മാനിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കങ്ങൾ നടക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ സോജ നാട്ടിൽ. മകൾ റീത റോസ് മാഗാംലാപുരത്ത് പഠിക്കുന്നു. മകൻ റോമിൽ പഠിക്കാൻ ആയി തായ്യറെടുക്കുന്നു. സാന്തോ റോം ഇടവക,അലിക് ഇറ്റലി ,ഓഐസിസി ഇറ്റലി , പ്രവാസി കേരള കോൺഗ്രസ് മാണി എന്നീ സംഘടനകൾ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.