Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചികിത്സക്കെത്തിയ 15കാരനെ പീഡിപ്പിക്കാൻ ശ്രമം; പരാതിയിൽ ആശുപത്രി ജീവനക്കാരൻ പിടിയിൽ

ചികിത്സക്കെത്തിയ 15കാരനെ പീഡിപ്പിക്കാൻ ശ്രമം; പരാതിയിൽ ആശുപത്രി ജീവനക്കാരൻ പിടിയിൽ


കണ്ണൂർ: ചികിത്സക്കെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ജീവനക്കാരൻ പിടിയിൽ. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി റമീസാണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെ റമീസ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പിടിയിലായ സി റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് 15 വയസുകാരനെ ആശുപത്രിയിൽ എത്തിച്ചത്. റമീസ് അപമര്യാദയായി പെരുമാറിയെന്ന് കുട്ടി ആരോപിച്ചതോടെ ആശുപത്രി ജീവനക്കാരും ബന്ധുക്കളും മറ്റ് രോ​ഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് റമീസിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. നിലവിൽ തലശേരി ടൗൺ പൊലീസ് കസ്റ്റഡിയിലാണ് പ്രതി റമീസ് ഇപ്പോഴുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പൊലീസിൽ നിന്ന് വ്യക്തമാകുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments