ഡാളസ്: പ്രോസ്പര്‍ മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആര്‍ട്ടിഷ്യ കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. കണ്‍വീനര്‍ ലീനസ് വര്‍ഗീസ് വിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സാമുവല്‍ യോഹന്നാന്‍ സ്വാഗതം ആശംസിച്ചു. സാന്‍വി വിപിന്‍ എം സി ആയി കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തിരുവാതിര, ജിമിക്കി ടീം എലിമെന്റിറി കുട്ടികളുടെ ഡാന്‍സ്, അനൂപിന്റെ സംഗീതം, മിഡില്‍ സ്‌കൂള്‍ കുട്ടികളുടെ കാര്‍മുകില്‍ ടീമിന്റെ സിനിമാറ്റിക് ഡാന്‍സ്, രോഹന്‍ വര്‍ഗീസ്, സൂസന്‍ ജോര്‍ജ് എന്നിവരുടെ പാട്ട്, മമ്മൂട്ടി ടീം അവതരിപ്പിച്ച ഡാന്‍സ്, പുണ്യ, ഡിറ്റി, ലീനസ് ടീമിന്റെ ഗാനം, വനിതകളുടെ ഫ്യൂഷന്‍സ് ഡാന്‍സ്, യുവാക്കള്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് ഡാന്‍സ് എന്നിവ കണ്ണിനും കാതിനും കുളിര്‍മയായി.
കലാപരിപാടികള്‍ പങ്കെടുത്ത കുട്ടികള്‍ ചടങ്ങില്‍ മെഡലുകള്‍ ഏറ്റുവാങ്ങി. അജീഷ്, മുജീബ്, അര്‍ജുന്‍, ജെറി, ജിബിന്‍സ്, രാലു, വിജയ്, രാകേഷ്, സ്റ്റാന്‍സി, വിദ്യാ ദിനേശ്, അഞ്ചു ജിബിന്‍സ്, സൗമ്യ വിപിന്‍, പുണ്യ ജെറി, സത്യാ വിജയ്, ദീപ്തി ശ്യാം, ശീതള്‍ രാകേഷ് എന്നിവര്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും കാര്യപരിപാടികള്‍ക്കും നേതൃത്വം നല്‍കി.
രമ്യ അഭിലാഷ്, രജനി ജൂബി എന്നിവരുടെ ടീമായിരുന്നു ആകര്‍ഷകമായ ഓണപ്പൂക്കളം ഒരുക്കിയത്. വിഭവസമൃദ്ധമായ രീതിയില്‍ നടന്ന ഓണസദ്യയില്‍ ഏവരും പങ്കുചേര്‍ന്നു. തുടര്‍ന്ന് സമാപനത്തില്‍ ഓണക്കളികളും സംഘടിപ്പിച്ചു. നൂറ്റമ്പതോളം പേരാണ് ഇത്തവണ പ്രോസ്പര്‍ ഓണാഘോഷത്തില്‍ ഒത്തുചേര്‍ന്നത്. അഭിലാഷ് വലിയവിളപ്പില്‍ സമാപനത്തില്‍ നന്ദി രേഖപ്പെടുത്തി.