ടൗൺസ്‌വിൽ: കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (KAT) വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. താലപ്പൊലിയുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മാവേലിയെ ഘോഷയാത്രയായി സ്റ്റേജിലേക്ക് ആനയിച്ചു. മേരി മക്ക്ലിപ്പ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾക്ക് കെ.എ.ടി പ്രസിഡന്റ് ബെന്നി മംഗലശ്ശേരിൽ സ്വാഗതം ആശംസിച്ചു. മേയർ ജെന്നി ഹില്ലും തുറിൻഗോവ എം പി ആരോൺ ഹാർപ്പറും മുഖ്യാതിഥികളായിരുന്നു.





