ജിദ്ദ: സൗദി അറേബ്യയിലെ ലുലു ഹൈപർ മാർക്കറ്റുകളിൽ ആസിയാൻ ഫെസ്റ്റിന് തുടക്കമായി. ആസിയാൻ രാജ്യങ്ങളിലെ 6200 ഓളം ഉൽപന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയിട്ടുള്ളത്. മേള ഈ മാസം 12 വരെ നീണ്ട് നിൽക്കും.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിഭവങ്ങളൊരുക്കികൊണ്ടാണ് സൗദിയിലെ ലുലു ഹൈപർ മാർക്കറ്റുകളിൽ ആസിയാൻ ഫെസ്റ്റിവൽ ആരംഭിച്ചത്. ഈ മാസം 12 വരെ ഫെസ്റ്റിവൽ നീണ്ട് നിൽക്കും. ആസിയാൻ രാജ്യങ്ങളിലെ 6200 ഉൽപന്നങ്ങളാണ് ഫെസ്റ്റിവലിന് എത്തിച്ചിട്ടുള്ളത്. എട്ട് ആസിയാൻ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ റിയാദ് മുറബ്ബയിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.
നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടർ ഷഹീം മുഹമ്മദ് സ്വീകരിച്ചു. ഒരിക്കൽ കൂടി ആസിയാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ ഹൈപർമാർക്കറ്റുകൾ, സോഴ്സിങ് ഓഫീസുകൾ, ലോജിസ്റ്റിക് സെൻററുകൾ, സ്റ്റോറുകൾ എന്നിവ ആസിയാൻ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിതരണക്കാരുടെ വിപുലമായ ശൃംഖല അവിടങ്ങളിലുണ്ടെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.