Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കണം; തുർക്കി പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കണം; തുർക്കി പ്രസിഡന്റ്

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതിയിൽ (യുഎൻഎസ്‌സി) ഇന്ത്യയെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്ന് ജി20 ഉച്ചകോടിയ്‌ക്ക് ശേഷം തുർക്കി പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയെപ്പോലെ ഒരു രാജ്യം യുഎൻ സുരക്ഷാ സമിതിയിൽ ഉളളതിൽ ഞങ്ങൾ അഭിമാനിക്കും. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമല്ല അതിന്റെ ഭാഗം. ഐക്യരാഷ്‌ട്ര സഭയിലെ മുഴുവൻ അംഗരാജ്യങ്ങളും സുരക്ഷാസമിതിയുടെ ഭാഗമാണെന്നാണ് ഞങ്ങൾ കരുതുന്നത്. 195 അംഗരാജ്യങ്ങൾക്കും ഭാഗമാകാൻ കഴിയുന്ന ഒരു റോട്ടേഷൻ സംവിധാനം സുരക്ഷാ സമിതിയിൽ രൂപീകരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം- എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ റജബ് ത്വയ്യിബ് എർദോഗൻ വ്യക്തമാക്കി.

യുഎൻഎസ്‌സി-യെ കുറിച്ചുള്ള പരാമർശങ്ങൾക്ക് പുറമേ, തുർക്കിയും ഇന്ത്യയും തമ്മിലുളള വ്യാപര ബന്ധത്തെ കുറിച്ചും തുർക്കി പ്രസിഡന്റ് സംസാരിച്ചു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുളള തുർക്കിയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടെയുളള വിവിധമേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയും. വിജയകരമായ ജി20 അദ്ധ്യക്ഷ പദവി വഹിച്ച ഇന്ത്യക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments