മറാകിഷ്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 2862 പേര് മരിച്ചുവെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആയിരത്തിലധികം പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് എങ്ങുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിൽ അറ്റ്ലസ് പർവത താഴ്വരയിലെ തകർന്നടിഞ്ഞ ഗ്രാമങ്ങളിൽ അകപ്പെട്ടുപോയവരെ ജീവനോടെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ജീവനോടെയോ അല്ലാതെയോ പുറത്തെടുക്കുന്നത് ദുഷ്ക്കരമായ പ്രവൃത്തിയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇതിനാവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവർ അനുഭവിക്കുന്നുണ്ട്.
”ദുരന്തത്തിനിരയായ മേഖലകളിലെ അടിയന്തര ആവശ്യം എന്താണെന്ന് നോക്കിയാണ് രക്ഷാദൗത്യം എത്തിക്കുന്നത്.
ഏകോപനമില്ലാത്ത പ്രവർത്തനം ദുരന്തവ്യാപ്തി കൂട്ടുമെന്ന തിരിച്ചറിവിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്” ആഭ്യന്തര മന്ത്രാലയം അറിയിച്ചു.