Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅതിർത്തികേന്ദ്രങ്ങളിൽ പുതിയ നടപടികളുമായി ദുബൈ; സ്​മാർട്ട്​ ഗേറ്റ്​ സംവിധാനം വിപുലപ്പെടുത്തും

അതിർത്തികേന്ദ്രങ്ങളിൽ പുതിയ നടപടികളുമായി ദുബൈ; സ്​മാർട്ട്​ ഗേറ്റ്​ സംവിധാനം വിപുലപ്പെടുത്തും

ദുബൈ: തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉയർത്താനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും പുതിയ നടപടികൾക്ക്​ രൂപം നൽകി ദുബൈ. വിമാനത്താവളങ്ങളിൽ ആരംഭിച്ച സ്മാർട്ട് ​ഗേറ്റ് സേവനം തുറമുഖങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. സ്​മാർട്ട്​ ഗേറ്റ്​ സംവിധാനം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ രാജ്യസുരക്ഷയ്ക്കും സഞ്ചാരികൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന്​ ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതിർത്തി കേന്ദ്രങ്ങളിലെ സുരക്ഷയും സേവനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ജിഡിആർഎഫ്എ അധികൃതർ ഇക്കാര്യം അറിയിച്ചത്​. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന 37 ശതമാനം യാത്രക്കാർ നിലവിൽ സ്മാർട്ട് ​ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇത് വൈകാതെ 80 ശതമാനമാക്കി വർധിപ്പിക്കും. തുറമുഖങ്ങൾ, റോഡ് മാർ​ഗമുള്ള അതിർത്തി എന്നിവിടങ്ങളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉന്നത ഉദ്യോ​ഗസ്ഥർ അറിയിച്ചു. അതിർത്തി സുരക്ഷ സംബന്ധിച്ച ഭാവി നയങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 19, 20 തിയതികളിൽ ദുബൈയിലാണ്​ ആ​ഗോള സമ്മേളനം ചേരുന്നത്​.

അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ​ഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ഈവർഷം ആദ്യ പകുതിയിൽ നാലുകോടി 20 ലക്ഷത്തിലേറെ യാത്രക്കാർ ദുബൈ വിമാനത്താവളം മുഖേന സഞ്ചരിച്ചതായും താമസ- കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments