ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോകനേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി.യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജൻസ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ‘ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ ‘ സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്.
‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ പ്രകാരം 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു . മുൻ റേറ്റിംഗുകളിലും പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്തായിരുന്നു.22 ലോകനേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേ സമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍
നരേന്ദ്ര മോദി ( ഇന്ത്യ ) – 76%
അലെൻ ബെര്‍സെറ്റ് ( സ്വിറ്റ്സര്‍ലൻഡ് ) – 64%
ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്സിക്കോ) -61%
ലൂല ഡ സില്‍വ ( ബ്രസീല്‍ ) – 49 %
ആന്റണി ആല്‍ബനീസ് ( ഓസ്ട്രേലിയ ) – 48 %
ജോര്‍ജിയ മെലോനി ( ഇറ്റലി ) – 42 %
ജോ ബൈഡൻ ( യു.എസ് ) – 40 %
പെഡ്രോ സാഞ്ചസ് ( സ്പെയ്ൻ ) – 39 %
ലിയോ വരാഡ്കര്‍ ( അയര്‍ലൻഡ് ) – 38 %
ജസ്റ്റിൻ ട്രൂഡോ ( കാനഡ ) – 37 %