മലപ്പുറം: കൈക്കൂലി പണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുൽഫീക്കറാണ് വിജിലൻസിന്റെ പിടിയിലായത്. ഡ്യൂട്ടിക്കിടെയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 39,500 രൂപ വിജിലൻസ് കണ്ടെടുത്തു.
പിടിയിലായ സുൽഫീക്കറാണ് നിലവിൽ തിരൂരങ്ങാടി ജോയിന്റ് ആർടിഒ ചുമതല വഹിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാനും ലൈസൻസ് നൽകാനും ഇയാൾ വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് അറിയിച്ചു.