ദുബായ് : ദുരിത ബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്രതികരണ ഫ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ. യുഎൻ സുരക്ഷാ കൗൺസിലെ ചർച്ചക്കിടെയാണ് പ്രഖ്യാപനം. രാജ്യാന്തര സുരക്ഷയുടെയും സമാധാനത്തിന്റെയും പരിപാലനം എന്ന വിഷയത്തിലായിരുന്നു ചർച്ച.
ദുരന്തം നേരിട്ട രാജ്യങ്ങൾക്ക് എന്ത് സഹായമാണ് വേണ്ടതെന്നും എവിടെയാണ് വേണ്ടതെന്നും പ്ലാറ്റ്ഫോമിലൂടെ അറിയിക്കാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ജിയോസ്പെഷ്യൽ ടൂളുകൾ എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.