കാനഡയിലെ പോസ്റ്റ് ഓഫീസ് മേഖലയിൽ ഒഴിവുകള്‍. പാഴ്സല്‍ പാക്കിങ്, പ്രോസസിങ്, തരം തിരിക്കല്‍, പരിശോധന, ഡെലിവറി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ആളുകളെ ആവശ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറിന് 15 മുതല്‍ 20 കനേഡിയന്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ജോലികളാണ് ഇവ. സാധാരണയായി അവധി ദിവസങ്ങളില്‍ ഒരു ദശലക്ഷത്തിലധികം പാഴ്സലുകളും പാക്കേജുകളും ഡെലിവര്‍ ചെയ്യുന്ന സ്ഥാപനാണ് കാനഡ പോസ്റ്റ്. അതുകൊണ്ടാണ് നുറുകണക്കിന് ജോലികളിലേക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.
2024 ജനുവരി 15 വരെ മാത്രമേ ഈ ജോലികള്‍ ചെയ്യാന്‍ സാധിക്കുകയുളളൂ. വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരും. ചില സമയങ്ങളില്‍ ഓവര്‍ ഡ്യൂട്ടിയും ചെയ്യേണ്ടി വരും. ഇംഗ്ലീഷോ ഫ്രഞ്ചോ എഴുതാനും വായിക്കാനും അറിയേണ്ടതുണ്ട്.തൊഴില്‍ ലഭിക്കുന്നതിന് മുന്‍പരിചയമൊന്നും ആവശ്യമില്ലെങ്കിലും വെയര്‍ ഹൗസ് അല്ലെങ്കില്‍ സമാനമായ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍തൂക്കം ഉണ്ടായിരിക്കുന്നതാണ്. 2023 സെപ്റ്റംബര്‍ ആണ് അപേക്ഷ അയക്കുന്നതിനുളള അവസാന തീയതി.