Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ കോട്ടയം ക്ലബ് ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ കോട്ടയം ക്ലബ് ഓണാഘോഷം പ്രൗഢഗംഭീരമായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ  10 നു ഞായറാഴ്ച വൈകിട്ട് 6.30 നു മാഗിന്റെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോർഡിലെ കേരളാ ഹൗസിൽ വച്ച് നടത്തിയ “പൊന്നോണം 2023”  ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. ആഘോഷ പരിപാടികൾ മൂന്നു മണിക്കൂർ നീണ്ടു നിന്നു.

ചെയർമാൻ ജോസ് ജോൺ ഏവർക്കും ഓണാശംസകൾ നേരുകയും പരിപാടികളുടെ സംക്ഷിപ്ത വിവരണം നൽകുകയും ചെയ്തു.  തുടർന്ന് പ്രസിഡണ്ട് സുഗു ഫിലിപ്പ് വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ശാമുവേൽ, ഡബ്ലിയുഎംസി ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ് .കെ. ചെറിയാൻ, മാഗ് പ്രസിഡണ്ട് ജോജി ജോസഫ്,  ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക വേദിയിലെ നിറസാന്നിധ്യമായ  പൊന്നു പിള്ള തുടങ്ങിയവരെ   സ്വാഗതം ചെയ്യുകയും കോട്ടയം ക്ലബിന്റെ നാളിതു വരെയുള്ള പ്രവർത്തനങ്ങളെ പ്പറ്റി ആമുഖമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് പുതുപ്പള്ളി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന് കോട്ടയം ക്ലബിന്റെ ആശംസകൾ നേർന്നു.

മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി എതിരേറ്റു. കേരളത്തിനെ മണ്ണിൽ പോലും ഓണാഘോഷം കേവലം ചടങ്ങു മാത്രമായി ചുരുങ്ങിയ ഈ കാലത്ത് പ്രവാസികൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഓണം ആഘോഷിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് മാവേലി തമ്പുരാൻ ഓണ സന്ദേശത്തിൽ  പറഞ്ഞു.തുടർന്ന് മാവേലിയും വിശിഷ്ഠ വ്യക്തികളും ക്ലബ് ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

വിശിഷ്ടതിഥികൾ, ക്ലബ് വൈസ് പ്രസിഡണ്ട് ജോമോൻ ഇടയാടി എന്നിവർ  ഓണാശംസകൾ നേർന്നു. ജൊഹാന, അജി, ആൻ ഫിലിപ്പ് എന്നിവരുടെ സോളോ ഡാൻസും, ഹർഷ ഷിബു, സാറാ തോമസ്,ജെസ്മിയോ, ആഞ്‌ജലീന, അൽഫിൻ  ബിജോയ്,  ആഞ്‌ജലീന ബിജോയ്, ജെർമിയ ജയേഷ്, ജെസ്മിയ ജയേഷ് തുടങ്ങിയവരുടെ സംഘ നൃത്തവും ഓണാഘോഷത്തിന് മാറ്റു കൂട്ടി.

മീരാ  ബിജു, ട്രേസ ജെയിംസ്, ആൻഡ്രൂസ് ജേക്കബ്, ജയകുമാർ നടക്കൽ, സുകു ഫിലിപ്പ്, മധു ചേരിക്കൽ, ജോജി ജോസഫ് തുടങ്ങിവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകി. ആൻഡ്രൂസ് ജേക്കബ്, മോൻസി കുര്യൻ എന്നിവരവതരിപ്പിച്ച നർമ്മരസം തുളുമ്പുന്ന സ്കിറ്റ് ഏവരിലും ചിരി പടർത്തി.

ഡോ. റെയ്ന റോക്ക് എംസിയായി പരിപാടികൾ നിയന്ത്രിച്ചു.
പ്രോഗ്രാം കോർഡിനേറ്റർമാരായി ബിജു ശിവൻ, മധു ചേരിയ്ക്കൽ, ആൻഡ്രൂസ് ജേക്കബ് എന്നിവർ പ്രവർത്തിച്ചു.
സെക്രട്ടറി ഷിബു. കെ. മാണി കൃതജ്ഞത അറിയിച്ചു.

വിഭവസമൃദ്ധമായ ഓണ സദ്യയോട് കൂടി ഓണാഘോഷ പരിപാടികൾക്ക് സമാപ്തി കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments