Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി കടുത്ത ശിക്ഷ

ഖത്തറിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി കടുത്ത ശിക്ഷ

ദോഹ : ജനങ്ങൾ പൊതുശുചിത്വം പാലിക്കണമെന്ന് ഓർമിപ്പിച്ച് നഗരസഭ മന്ത്രാലയം.ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ചാണ് മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ബീച്ചുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുതെന്നും സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓർമപ്പെടുത്തിയത്. പൊതുജനങ്ങളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ശുചിത്വ ബോധവൽക്കരണ ക്യാംപെയ്നാണ് മന്ത്രാലയം നടത്തുന്നത്.

പൊതു ഇടങ്ങളിലെ മാലിന്യപെട്ടികളിൽ മാത്രമേ മാലിന്യങ്ങൾ ഇടാവൂ. പൊതുശുചിത്വ നിയമ പ്രകാരം അനുവദനീയമല്ലാത്ത ഇടങ്ങളിൽ മാലിന്യം ഇടുകയോ മലിനജലം ഒഴുക്കുകയോ സംസ്‌കരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമാണ്. നിയമം ലംഘിച്ചയാളുടെ ചെലവിൽ മാലിന്യം നീക്കുകയും ലംഘനത്തിന് ഉപയോഗിച്ച വാഹനം 3 മാസത്തിൽ കുറയാത്ത കാലയളവിൽ ജപ്തി ചെയ്യുകയും ചെയ്യും.  പൊതുസ്ഥലത്ത് അല്ലെങ്കിൽ തുറന്ന ഇടങ്ങളിൽ ഭക്ഷണ മാലിന്യം ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാൽ ആണ് പിഴ. ശുചിത്വം ലംഘനം സംബന്ധിച്ച പരാതികൾ അധികൃതരെ 184 എന്ന നമ്പറിൽ അറിയിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments