Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമഹാകവി കെ വി സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ 24ന്‌

മഹാകവി കെ വി സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ 24ന്‌

ബാബു പി. സൈമൺ

ഡാളസ്: യങ് മെൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് (YMEF) ഡാളസിന്റെ ആഭിമുഖ്യത്തിൽ മഹാകവി കെ വി സൈമണിന്റെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം സെപ്റ്റംബർ 24നു 6 മണിക്ക് കരോൾ പട്ടണത്തിലുള്ള ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽവച്ചു നടത്തപ്പെടുന്നു.

എന്നും ഓർമയിൽ മായാതെ നിൽക്കുന്നതും, ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും, പഴയ തലമുറയിൽ നിന്ന് കൈമാറി കിട്ടിയതും, ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതും ആയ ഒട്ടനവധി ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും, താളവും, ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ് മഹാകവി കെ വി സൈമൺ. അമൃത ടിവിയുടെ ദേവഗീതം എന്ന റിയാലിറ്റി ഷോ വിജയികളും, കേരളമൊട്ടാകെ അനേക ആരാധകരും, ക്രൈസ്തവർക്ക് വളരെ സുപരിചതരുമായ
ഗായകർ ശിവ പ്രസാദും, പ്രിയ പ്രസാദും ഗാന സായാഹ്നത്തിന് നേതൃത്വം നൽകും. കൂടാതെ പ്രശസ്ത സംഗീതജ്ഞരായ കെവിൻ വർഗീസ് (അറ്റ്ലാന്റാ), ഷേർലി എബ്രഹാം(ഡാളസ് ) , ജോയ് ഡ്രംസ് (യു കെ) തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കുന്നത് ആയിരിക്കും.

ഡാലസിലെ പ്രസിദ്ധ പ്രാസംഗികൻ ബ്രദർ തോമസ് രാജൻ പ്രധാന സന്ദേശം നൽകുന്നതും, അലി ഫർഹാദി (യു എസ്) തൻറെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി YMEFNA@GMAIL മുഖാന്തരം ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments