Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"തേർഡ് ഡേയ്" ഷോർട് ഫിലിം പ്രിവ്യു ഷോ സംഘടിപ്പിച്ചു.

“തേർഡ് ഡേയ്” ഷോർട് ഫിലിം പ്രിവ്യു ഷോ സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രൊഡക്ഷൻ കമ്പനിയായ WES മൂവീസിന്റെയും FOREVER സ്റ്റുഡിയോസിന്റെയും ബാനറിൽ അനു ഷിനാസ് നിർമാതാവായ, ഷിനാസ് സലാവുദ്ധീൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത “തേർഡ് ഡേയ്” ഷോർട് ഫിലിമിൻറെ പ്രിവ്യു ഷോ കുവൈറ്റിൽ നടത്തി . WES മൂവീസിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ വേദിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് “തേർഡ് ഡേയ്” പ്രദർശിപ്പിച്ചത്. ഖൈത്താൻ രാജധാനി ഹോട്ടലിൽ ആണ് വാർഷികാഘോഷ പരിപാടികളും സിനിമാ പ്രദർശനവും നടന്നത്.

സാമൂഹിക പ്രസക്തിയുള്ള വിഷയം പറയുന്ന “തേർഡ് ഡേയ്” നിർമാണത്തിലും അവതരണത്തിലും ഉന്നത നിലവാരം പുലർത്തിയതായി വേദിയിൽ ഉണ്ടായിരുന്ന സിനിമാ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇരുന്നൂറോളം ജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ, സിനിമാ പ്രദർശനത്തിന് ശേഷം “തേർഡ് ഡേയ്” അണിയറ പ്രവർത്തകരെ ആദരിച്ചു. ക്രിസ്റ്റഫർ ദാസ് എഡിറ്റിങ്ങും നിതിൻ ആൻസ് ക്യാമറയും എബിൻ അശോക് ആർട്ടും നിർവഹിച്ച ചിത്രത്തിൽ സജീഷ് കുമാറും (ഗോവിന്ദ് ശാന്ത) ആദർശ് ഭുവനേശും ആണ് പ്രധാന വേഷങ്ങൾ അഭിനയിച്ചത്.

അതോടൊപ്പം തന്നെ ക്രിസ്റ്റഫർ ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്റെ ടൈറ്റിൽ റിലീസും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments