Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആരോ​ഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം ബോധപൂർവം, നിപ പ്രതിരോധ പ്രവർത്തനത്തെ തളർത്താനുള്ള ​ഗൂഢനീക്കം: വീണാ ജോർജ്

ആരോ​ഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം ബോധപൂർവം, നിപ പ്രതിരോധ പ്രവർത്തനത്തെ തളർത്താനുള്ള ​ഗൂഢനീക്കം: വീണാ ജോർജ്

ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് മന്ത്രി വീണാ ജോർജ്. പ്രചാരണത്തിന് പിന്നിൽ ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് മന്ത്രി പറയുന്നു. സംസ്ഥാനത്ത് നിപ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

മന്ത്രിയെ മാറ്റിയേക്കുമെന്ന വാർത്ത പുറത്തുവന്നപ്പോൾ നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ അപ്പോൾ ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പ്രചാരണത്തെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം ഇങ്ങനെ. നമ്മൾ ഒരു യുദ്ധമുഖത്താണ് ഇപ്പോൾ നിൽക്കുന്നത്. ഒപ്പം നിൽക്കുന്ന ഒരുപാട് ആരോ​ഗ്യപ്രവർത്തകരും കോഴിക്കോട്ടെ ജനങ്ങളുമുണ്ട്. ഈ സിസ്റ്റത്തെ തളർത്തുന്നതിനായാണ് ബോധപൂർവമായി ഇങ്ങനെയൊരു പ്രചാരണം നടന്നത്. അശ്വത്ഥാമാവ് മരിച്ചു, അശ്വത്ഥാമാവ് എന്ന ആന എന്ന രീതി പറയുന്ന ഒരു രീതി ഈ പ്രചാരണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ സംശയിച്ച് പരിശോധനാ ഫലങ്ങൾ‌ പുറത്തുവരുന്നതിന് മുൻപ് തന്നെ കോഴിക്കോട് ജില്ലയിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നിരീക്ഷണത്തിന് തീരുമാനമെടുക്കാനും മൃതദേഹം വിട്ടുനിൽക്കാതെ പരിശോധനയും രോ​ഗസ്ഥിരീകരണവും നടത്താൻ സാധിച്ചതും നിപ പ്രതിരോധത്തിന് സഹായിച്ചതായി ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments