ദോഹ: ഖത്തറിലെ 70 ശതമാനം ബസുകളും ഇലക്ട്രിക്ക്. 2030നുള്ളില്‍ രാജ്യത്തെ പൊതുഗതാഗത ബസുകള്‍ സമ്പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. രാജ്യത്തിന് 2030 എത്തും മുന്‍േപേ പൊതുഗതാഗതം പരിസ്ഥിതി സൗഹ്യദമാക്കുക എന്ന പദ്ധതി പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ സാധിക്കും എന്നാണ് ഗതാഗത മന്ത്രിയായ ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ പൊതുഗതാഗത മേഖലയ്ക്ക് സ്മാര്‍ട്, പരിസ്ഥിതി സൗഹൃദ ട്രാന്‍സിറ്റ് സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങളും നിബന്ധനകളും സംബന്ധിച്ച നയപ്രഖ്യാപനം ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ചട്ടങ്ങളാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ സ്‌കൂള്‍ ബസുകളും മറ്റു ഗതാഗത മേഖലയിലെ ബസുകളുമൊക്കെ ഇലക്ട്രിക്കാണ്. ഘട്ടം ഘട്ടമായി മുഴുവന്‍ ബസുകളും ഇലക്ട്രിക്ക് ആക്കി മാറ്റാനും അത് വഴി പൊതുഗതാഗത മേഖലയെ പൂര്‍ണമായും പരിസ്ഥി സൗഹ്യദമാക്കാനുമാണ് അധികൃതര്‍ ശ്രമിക്കുന്നത്.