Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ച വേണം; ഇസ്രയേലിനോട് യുഎസിന്റെ ആവശ്യം

പലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ച വേണം; ഇസ്രയേലിനോട് യുഎസിന്റെ ആവശ്യം

സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാരമുൾപ്പെടെ പലസ്തീൻ ജനതയെ പരിഗണിക്കുന്ന തീരുമാനങ്ങളെടുക്കാൻ ജോ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

ജുഡീഷ്യറിക്ക് മേൽ ഭരണകൂടം അധികാരം സ്ഥാപിക്കുന്നതിലെ ആശങ്കകളും യുഎസ് പ്രസിഡന്റ് യുഎൻ സമ്മേളനത്തിനിടെ യോഗത്തിൽ പങ്കുവെച്ചു. ഇസ്രയേലിന്റെ നിലപാടനുസരിച്ചാകും സൗദിയുടെ തീരുമാനം.

ഇസ്രയേലും സൗദി അറേബ്യയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കരാറിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞത്. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments