പി പി ചെറിയാൻ
ഡാലസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ വോയ്സ് ഡാലസ്, നവംബർ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.
ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്പൽ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും.
എണ്ണി എണ്ണി സ്തുതിക്കുവാൻ, നീയെൻ സ്വന്തം നീയെൻ പക്ഷം, നിനക്കായ് കരുതും അവൻ, പിളർന്നതാം പാറയേ, മറുകരയിൽ നാം കണ്ടിടും, സ്തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റർ, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്പൽ ട്യൂണേഴ്സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിന്റെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.
പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്ത്യൻ ക്ലാസിക്കൽ മ്യൂസിക് ബാൻഡായ ക്രോസ്റിവർ വോയ്സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസ് പി. മാത്യൂസ്: 214-298-5415
മാത്യു കോശി: 972-415-6587
Leave a Comment
Your comment will be visible after admin approval.