Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊല്ലത്ത് മരുന്ന് നിറയ്ക്കാതെ പിഞ്ചു കുഞ്ഞിന് കുത്തിവെപ്പ്; രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ

കൊല്ലത്ത് മരുന്ന് നിറയ്ക്കാതെ പിഞ്ചു കുഞ്ഞിന് കുത്തിവെപ്പ്; രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ

കൊല്ലത്ത് മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പെടുത്ത സംഭവത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ. കൊല്ലം കുണ്ടറയില്‍ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വെള്ളിമൺ സ്വദേശികളായ വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്പതികളുടെ രണ്ടര മാസം പ്രായമായ കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാതെ കുത്തിവെപ്പ് എടുത്തത്. കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിലാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അമ്മയും അമ്മൂമ്മയും ചേർന്നാണ് കുഞ്ഞിനെ കുത്തിവെപ്പിന് കൊണ്ടുവന്നത്.

സിറിഞ്ചിൽ മരുന്ന് നിറയ്ക്കാത്തത് കണ്ട് കുഞ്ഞിന്റെ അമ്മ നഴ്സിനോട് ചോദിച്ചപ്പോൾ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് വീണ്ടും ഇഞ്ചക്ഷൻ എടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. പേ​ശി​യി​ലെ​ടു​ത്ത കു​ത്തി​വെ​പ്പ്​​ആ​യ​തി​നാ​ൽ കു​ട്ടി​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments