ടൊറന്റോ: യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി കാനഡ സന്ദര്‍ശിക്കാനെത്തി. യു എസില്‍ നിന്നും മടങ്ങവെ അപ്രതീക്ഷിതമായാണ് സെലെന്‍സ്കിയുടെ കാനഡ സന്ദര്‍ശം.
റഷ്യ- യുക്രെയ്ന് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് സെലെന്‍സ്കി കാനഡയിലെത്തുന്നത്. കനേഡിയന്‍ പാര്‍ലമെന്റിനെ സെലെന്‍സ്കി അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യു എസ് പ്രസിഡന്റ്് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സെലെന്‍സ്കി കാനഡയിലെത്തിയത്. വിമാനമിറങ്ങിയ സെലന്‍സ്കിയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ സ്വീകരിച്ചു. ഇരുവരും ഒരുമിച്ച് ഒട്ടാവയിലെ യുക്രെയ്നിയന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാനഡയില്‍ 1.4 ദശലക്ഷം യുക്രെയ്ന് വംശജരാണുള്ളത്. റഷ്യയുമായുള്ള യുദ്ധത്തില്‍ കാനഡ യുക്രെയ്ന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം ഏകദേശം 1,75000 യുക്രെയ്ന് പൗരന്മാര് കാനഡയിലെത്തിയിട്ടുണ്ട്. കൂടാതെ ഏഴുലക്ഷം പേര്‍ക്ക് രാജ്യത്തേക്ക് വരാനുള്ള അനുമതിയും നല്കി.
ഇന്ത്യയും കാനഡയും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായി പുറത്തുവന്ന സാഹചര്യത്തിലാണ് സെലെന്‍സ്കിയുടെ കാനഡ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.