ആലീസ് സ്പ്രിങ്സ് : ആലീസ് സ്പ്രിങ്സ് മലയാളി അസോസിയേഷൻറെ ഇത്തവത്തെ ഓണാഘോഷങ്ങൾ വ്യത്യസ്തമായ ചടങ്ങുകളോടെ നടന്നു. കേരളത്തിന്റെ സംസ്കാരവും തനിമയും വിളിച്ചോതുന്ന ആഘോഷ പരിപാടികൾ ആണ് ഇത്തവണ എ എം എ അവരുടെ അംഗങ്ങൾക്ക് ആയി അണിയിച്ച് ഒരുക്കിയത്. പ്രധാന പദവികളിൽ എല്ലാം വനിതൾക്ക് അവസരം നൽകുന്ന സംഘടന മറ്റു സഘടനകൾക്കു മാതൃകയാകും എന്ന കാര്യത്തിൽ സംശയമില്ല.
മികച്ച സംഘടനാ ശേഷിയുള്ള നിഷാനി സിജോയ് ആണ് പ്രസിഡന്റ്. ഷനിതമോൾ ഷാജി വൈസ് പ്രസിഡന്റ് , സുമിത ജോജോ സെക്രട്ടറി , ലിഷ തോമസ് ജോയിന്റ് സെക്രട്ടറി, ജിനു ജയ് ട്രഷഷർ , ബിൻസി ബോബി പിആർഒ. ഇതോടൊപ്പം തന്നെ എ എം എ യുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മുരുകൻ സബായ പാണ്ഡ്യൻ, അജോ ജേക്കബ് , ജോയ്‌സ് ജോർജ്, ടോണി പോൾ തുടങ്ങിയവർ ഈ സഘടനയുടെ കരുത്തു വർധിപ്പിക്കുന്നു.
ഓഗസ്റ്റ് 15 നമ്മുടെ സ്വാതത്ര്യ ദിനത്തിൻറെ ഓർമ പുതുക്കുമ്പോൾ അതിന്റെ ഭാഗമാകാൻ എ എം എ അംഗങ്ങൾക്ക് അവസരം ഒരുക്കി പതാക ഉയർത്തൽ അടക്കം സംഘടിപ്പിച്ച ഈ കമ്മറ്റി പ്രത്യക അഭിനന്ദനം അർഹിക്കുന്നു. എഎംയുടെ നേതൃത്വത്തിൽ സഘടിപ്പിച്ച സ്പോർട്സ് ഡേ പ്രാധിനിത്യം കൊണ്ട് തന്നെ വലിയ വിജയം കൈ വരിച്ചു. ഷെഫ് ബോബി ജോണിന്റെ നേതൃത്വത്തിൽ എ എം എ എക്സിക്യൂട്ടീവ് കമ്മറ്റി ഏർപ്പാടാക്കിയ രുചിയേറും കപ്പ ബിരിയാണി സ്പോർട്സ് ഡേ യുടെ മറ്റൊരു പ്രത്യേകത ആയിരുന്നു. സ്പോർട്സ് ഡേ മികച്ച രീതിയിൽ നടത്താൻ സഘടനക്കു തുണയായതു സനീഷ് തോമസ്, സിജോയ് മാത്യു, ജോജോ മാത്യു എന്നിവരുടെ നേതൃപാടവം ആണ്.
നിഷാനി സിജോയിയുടെ അധ്യക്ഷ പ്രശംഗത്തോടെ പൊന്നോണരാവു 2K23 യുടെ ഔദ്യഗിക ചടങ്ങുകൾക്ക് തുടക്കമായി. മുഖ്യ അഥിതി ആയി നോർത്തേൺ ടെറിറ്റോറി ഗവൺമെന്റിൽ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഹോണോറബിൾ മന്ത്രി നാരി അഹ് കിത് പങ്കെടുത്തു . ഇതു ആദ്യമായാണ് ഒരു മന്ത്രി എ എം എയുടെ ഓണാഘോഷ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നത്. കേരളീയ വേഷം ധരിച്ചാണ് മന്ത്രി ആഘോഷങ്ങളിൽ പങ്കാളിയായത്. എ എം യുടെ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മന്ത്രിയെ കൂടാതെ ആലിസ് സ്പ്രിങ്‌സിൽ നിന്നുള്ള എം ൽ എ മാരായ റോബിൻ ലാംബ്ലീ, ബിൽ യാൻ, ജോഷ്വ ബോർഗോയൻ, ആലീസ് സ്പ്രിങ്സ് ടൗൺ കൗൺസിലിനെ റപ്രെസന്റ് ചെയ്തു ഡപ്യൂട്ടി മേയർ അലിസൺ ബിറ്റർ, MCSCA പ്രതിനിധി ആൻ ഫോലെ തുടങ്ങിയവരും ചടങ്ങുകൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ 2022-2023 വർഷത്തെ കമ്മറ്റി അംഗങ്ങളെയും, ആലിസ് സ്പ്രിങ്ങിൽ നിന്നും താമസം മാറുന്ന കുടുബങ്ങളെയും ആദരിച്ചു.
മഹാബലിയായി വേഷമിട്ടത് ഏവർകും സുപരിചിതനായ തമ്പി ജോസഫ് ആയിരുന്നു. വ്യത്യസ്തമാർന്ന കലാവിരുന്ന് അണിയിച്ചൊരുക്കുന്നതിൽ കമ്മറ്റി പ്രത്യേക ശ്രദ്ധ പുലർത്തി. കലാപരിപാടികൾ പങ്കെടുത്ത കുട്ടികൾക്കും കൊറിയോഗ്രാഫേഴ്സിനും സമ്മാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആലിസ് സ്പ്രിങ്സ് ലെ ഗായകർ മാറ്റുരച്ച ഗാനമേള ചടങ്ങുകളുടെ കലാശ കൊട്ടായി മാറി. മികച്ച ഗായകൻ കൂടിയായ ജോമിച്ചൻ ജോർജാണ് ഗാനമേളക്ക് നേതൃത്വം നൽകിയത്.
ഓണാഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ എത്തണം എങ്കിൽ ഓണം സദ്യ കെങ്കേമമാകണമല്ലോ. ആലിസ് സ്പ്രിങ്‌സിലെ ഇൻഡ്യൻ ഷെഫ് റെസ്റ്റോറന്റ് ആ കാര്യത്തിൽ നൂറു ശതമാനം നീതി പുലർത്തി. 30 ഓളം വിഭവങ്ങൾ അടങ്ങിയ സദ്യക്കു നേതൃത്വം നൽകിയ പ്രമോദ് ജേക്കബ്, ജോർജ് ജേക്കബ് , എൽജോ ജോസും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സ്വാദിഷ്ടമായ സദ്യ ഉണ്ണുവാൻ തദ്ദേശീയരിൽ ചിലർ എത്തിയത് ഏവരുടെയും സന്തോഷം ഇരട്ടിയാക്കി. മലയാളിയുടെ തനിമ ഒട്ടും ചോർന്നു പോകാത്ത ഇത്തരം ആഘോഷങ്ങൾ സഘടിപ്പിക്കുന്നതിൽ എ എം എ എന്നും ഒരു പടി മുന്നിൽ തന്നെ എന്ന് വിളിച്ചോതുന്ന പ്രവർത്തനങ്ങൾക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.