മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Global Indian Writer · November 6, 2026 · 1 min read · 0 Comments · 0 Shares

കോട്ടയം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച സംഭവത്തിൽ കോട്ടയത്ത് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മണർകാട് സ്റ്റേഷനിലെ എഎസ്ഐ സിബിമോൻ, കോട്ടയം എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ജിതേഷ് എന്നിവരെയാണ് ഗുരുതരമായ അച്ചടക്കലംഘനത്തെ തുടർന്ന് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി സേനയുടെ അച്ചടക്കത്തിനും ചട്ടങ്ങൾക്കും നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. ജിതേഷ് കൊട്ടാരക്കര സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് കെ.എൻ.ബാലഗോപാലിനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിട്ടതിന് ട്രാൻസ്ഫറായി എആർ ക്യാമ്പിലേക്ക് എത്തിയതാണ്. അതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ പോസ്റ്റിട്ടതിന് സസ്പെൻഷനിലായിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.